പനാജി: റോഡുകളിൽ ഒരേ സ്ഥലത്ത് എട്ട് ദിവസത്തിൽ കൂടുതൽ പാർക്ക് ചെയ്‌തിരിക്കുന്ന എല്ലാ വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി പൊളിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുമെന്നും, എട്ട് ദിവസത്തിനകം വാഹനങ്ങൾ നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കും. ശേഷം ഉടമയ്‌ക്ക് വാഹനം തിരികെ ലഭിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ തെരുവിൽ പാർക്ക് ചെയ്യുന്ന റോഡരികിലെ വർക്ക്‌ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സാവന്ത് പറഞ്ഞു. പനാജിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 250 വാഹനങ്ങൾ ഇതിനോടകം അധികൃതർ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്ത് അനധികൃത വാടക കാറുകൾക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന 550 സ്വകാര്യ വാഹനങ്ങൾക്കെതിരെ ഇപ്പോൾ നടപടിയെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |