പാമ്പിനെ പേടിയില്ലാത്തവരായി ആരാണുള്ളത്. അത്തരത്തിൽ അപ്രതീക്ഷിതമായി പാമ്പ് മുന്നിലെത്തിയ ഞെട്ടലിലാണ് ഉത്തരാഖണ്ഡിലെ മുസുറിയിലെ ഒരു വെള്ളച്ചാട്ടത്തിലെത്തിയ ചിലർ. വെള്ളച്ചാട്ടത്തിൽ നല്ല തിരക്കയിരുന്നു. ഡസൻ കണക്കിന് വിനോദ സഞ്ചാരികൾ വെള്ളത്തിലിറങ്ങി.
കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അതിഥി മുന്നിലെത്തിയത്. ആ അതിഥി മറ്റാരുമായിരുന്നില്ല, ഒരു പാമ്പ് ആയിരുന്നു. പാമ്പിനെ കണ്ടതും വിനോദ സഞ്ചാരികൾ പരിഭ്രാന്തരായി. നിലവിളിച്ച ഓടുകയും ചെയ്തു. ജൂൺ പതിനാലിനാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'മുസൂറിയിലെ കെംപ്ടി വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികൾക്കിടയിൽ ഒരു പാമ്പ് കയറി. തുടർന്ന് എന്തൊക്കെ കുഴപ്പങ്ങൾ സംഭവിച്ചുവെന്ന് നോക്കൂ!'- എന്ന അടിക്കുറിപ്പോടെ സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ആരോയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പാമ്പിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ നിലവിളിച്ചുകൊണ്ട് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാമ്പിനെ സൂം ചെയ്‌ത് കാണിക്കുന്നുണ്ട്. എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആളുക നിലവിളിച്ചതോടെ പാമ്പും പേടിച്ചുപോയി.
മുസ്സൂറിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കെംപ്ടി വെള്ളച്ചാട്ടം. പ്രകൃതിഭംഗിയ്ക്ക് പേരകേട്ട സ്ഥലമാണിത്. നീന്തൽ, ബോട്ടിംഗ്, കേബിൾ കാർ സവാരി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാനാകും. സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, മുസ്സൂറിയിൽ നിന്നുള്ള പ്രാദേശിക ബസുകൾ എന്നിവയിലൂടെ ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ജൂൺ മുതൽ ഒക്‌ടോബർ വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |