രഞ്ജിത്ത് സജീവ് നായകനായി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള തിയേറ്രറിൽ.
ജോണി ആന്റണി,ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി, മനോജ് കെ .യു,സംഗീത,മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പംഅൽഫോൻസ് പുത്രൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.
കൂടൽ
ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത കൂടൽ ജൂൺ 27ന് തിയേറ്രറിൽ.വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാര, റിയ ഇഷ, ലാലി പി. എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരാണ് മറ്റ് താരങ്ങൾ.പി ആന്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |