ഇന്ത്യയിൽ തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് കൃഷ്‌ണ സ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുലർച്ചെ രണ്ട് മണിക്കാണ് ഈ ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. കംസ നിഗ്രഹത്തിന് ശേഷം വിശന്ന് വലഞ്ഞ് നിൽക്കുന്ന ശ്രീകൃഷ്‌ണനാണ് തിരുവാർപ്പിലെ പ്രതിഷ്‌ഠ.
പടിഞ്ഞാറേക്കാണ് ദർശനം. ക്ഷേത്രത്തിൽ വിശന്ന് വലഞ്ഞിരിക്കുന്ന ഭഗവാനായതിനാൽ നിവേദ്യം മുടക്കാൻ പാടില്ല എന്നുണ്ട്. ഒരിക്കൽ, വളരെനേരം നീണ്ടുനിന്ന ഗ്രഹണ സമയത്ത് പൂജ മുടങ്ങി. പിന്നീട് നട തുറന്നപ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞ് കാൽക്കൽ കിടക്കുന്നതാണ് കണ്ടതെന്ന് പറയപ്പെടുന്നു. തുടർന്ന് പ്രശ്‌നം വച്ചപ്പോഴാണ് നിവേദ്യം ഒരിക്കൽപോലും മുടക്കാൻ പാടില്ലെന്ന് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ഒന്നിനും സമയമാറ്റം പാടില്ലെന്നാണ് അന്നത്തെ പ്രശ്‌നം വയ്‌പ്പിൽ പറഞ്ഞിരുന്നത്. രാവിലെ പന്തീരടി പൂജയ്‌ക്ക് ശേഷം പുല്ലാട്ട് പൂജയെന്ന വിശേഷാൽ പൂജയും നടത്താറുണ്ട്. ദേവസ്വം അറിയിപ്പിൽ ഉദയാസ്‌തമന പൂജ എന്നാണ് പുല്ലാട്ട് പൂജയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീകോവിലിന്റെ നട 16 തവണ അടയ്‌ക്കുകയും തുറക്കുകയും ചെയ്യും. ഈ ക്ഷേത്രം ഒഴികെ മറ്റെല്ലാം ശ്രീകൃഷ്‌മസ്വാമി ക്ഷേത്രങ്ങളിലും ഗ്രഹണ സമയം വിഗ്രഹങ്ങൾ മൂടി പൊതിഞ്ഞ് വയ്‌ക്കും. ഗ്രഹണം കഴിഞ്ഞാൽ അഭിഷേകവും കലശവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |