മുംബയ്: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഇവരെ എത്രയും പെട്ടെന്ന് ജോലിയിൽ നിന്ന് മാറ്റിനിറുത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിക്ക് ശുപാർശ.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെയുള്ള ആഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉടൻ വരുത്തുമെന്നും ഈ കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
ജീവനക്കാരുടെ വിശ്രമം, ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ നിരവധി പ്രശ്നങ്ങൾ എയർ ഇന്ത്യയിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുത്തിരുന്നില്ല.ഇത് കടുത്ത ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. ഭാവിയിൽ ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ഡിജിസിഎ എയർ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |