ന്യൂഡൽഹി: പുരപ്പുറത്തെ സോളാർ പാനൽ ഉപയോഗവും പുനരുപയോഗ ഊർജ്ജ ഉപയോഗവും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ചലഞ്ച് ആരംഭിക്കുമെന്ന് ഊർജ്ജ മന്ത്രാലയം. 2.3 കോടി രൂപയുടെ ഈ സ്റ്റാർട്ടപ്പ് പദ്ധതിയിൽ പുനരുപയോഗ ഊർജ്ജത്തിന് വേണ്ട മാർഗങ്ങൾ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഊർജ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോളാർ എനർജിയും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും പങ്കാളികളാകും. പുനരുപയോഗ ഊർജ്ജ തൊഴിലാളികൾക്കായുള്ള നൈപുണ്യ വികസനത്തിനായുള്ള ഒരു ദേശീയ സമ്മേളനത്തിനിടെയാണ് റൂഫ്‌ടോപ്പ് സോളാർ (ആർടിഎസ്) ആൻഡ് ഡിസ്ട്രിബ്യൂട്ടഡ് റിന്യൂവബിൾ എനർജി (ഡിആർഇ) ടെക്‌നോളജീസ് ഇന്നൊവേറ്റീവ് പ്രോജക്ട്സ് സ്റ്റാർട്ട്അപ്പ് ചലഞ്ച് ആരംഭിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
ആവശ്യമായ സാങ്കേതികവിദ്യകളും സൗകര്യങ്ങളും നൽകി ഇന്ത്യയുടെ സോളാർ എനർജി ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ചാലഞ്ചിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ദേശീയ സൗരോർജ്ജ ശേഷിയിൽ 100 ജിഗാവാട്ട് കവിഞ്ഞുകൊണ്ട് ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടതായി നേരത്തെ പുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി പ്രള്ഹാദ് ജോഷി നേരത്തെ അറിയിച്ചിരുന്നു.
2024 നവംബറിൽ രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജത്തിന്റെ പകുതിയും സംഭാവന ചെയ്തത് സോളാർ ഊർജ്ജത്തിലൂടെയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പുനരുപയോഗ ഊർജ മേഖലയിൽ സ്വീകരിച്ച സർക്കാർ നയങ്ങളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |