ടെഹ്‌റാൻ: സൈനിക നീക്കം ഒന്നിനും പരിഹാരമില്ലെന്ന് വ്യക്തമാക്കി യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്. അമേരിക്കയുടെ നീക്കം ലോകസമാധാനത്തിന് ഭീഷണിയാണെന്നും മേഖലയിലെ പ്രതിസന്ധി കൈവിട്ട തലത്തിലേക്ക് എത്തിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം വിലയിരുത്തി. സംഘർഷം വ്യാപിക്കുന്നത് സാധാരണക്കാരെയും ലോകത്തെയാകെയും വലിയ തോതിൽ ബാധിക്കുമെന്നും ആന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. നയതന്ത്രനീക്കം മാത്രമാണ് പ്രശ്ങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങള്‍ മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. പസഫിക്കിലെ ഗുവാം ഐലന്‍ഡില്‍ നിന്നായിരുന്നു യുഎസ് ആക്രമണം. ബോംബിട്ടത് ബി 2 വിമാനങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ദൗത്യം വിജയമെന്നും യുഎസ് സൈന്യത്തിനു മാത്രം കഴിയുന്ന കാര്യമാണെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. തൽക്കാലം നിർത്തുന്നുവെന്നും ഇറാന്‍ സമാധാനത്തിന് തയാറാകണമെന്നും അല്ലെങ്കിൽ വലിയ ആക്രമണമുണ്ടാകുമെന്നും ഇറാന് ട്രംപ് അന്ത്യശാസനം നല്‍കി . ഇറാനിൽ യുഎസ് നടത്തിയ നീക്കത്തെക്കുറിച്ച് രണ്ടുമിനിറ്റ് മാത്രം നീണ്ട വിശദീകരണമാണ് ട്രംപ് നല്‍കിയത്.
I am gravely alarmed by the use of force by the United States against Iran today. This is a dangerous escalation in a region already on the edge – and a direct threat to international peace and security.
— António Guterres (@antonioguterres) June 22, 2025
There is a growing risk that this conflict could rapidly get out of…
അതേസമയം, ഇറാന് നേരെ നടന്ന ആക്രമണം ആദ്യം ശക്തി പിന്നെ സമാധാനം എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. സമാധാനത്തിനായി അമേരിക്ക പ്രവർത്തിച്ചെന്നും അമേരിക്ക ചരിത്രം കുറിച്ചെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |