ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാനുമായി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു.സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുൻപ് സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും ഇറാനോട് മോദി ആവശ്യപ്പെട്ടു. തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
''ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാല സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ തുടരണം’’ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ശേഷം സംഘർഷം രൂക്ഷമായി,ഇതിനെ തുടർന്ന് ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ച് തിരിച്ചടിക്കാൻ തുടങ്ങി. ഈ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ നിലവിൽ നടത്തുന്നുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സുരക്ഷിതമായ പ്രദേശങ്ങളിൽ അഭയം തേടാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |