ന്യൂഡൽഹി: 1600 കോടിയിലധികം ഗൂഗിൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന് സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ. ഈമെയിൽ ഐഡികളും പാസ്‌വേഡുകളുമാണ് ചോർന്നിരിക്കുന്നതെന്നാണ് വിവരം. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണെന്നും ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളെ നേരിട്ട് ബാധിക്കുമെന്നും വിദഗ്ധർ അറിയിച്ചിട്ടുണ്ട്.
ഈമെയിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ഒരു സെർവറിൽ നിന്നുമാണ് കണ്ടെത്തിയതെന്നും ആർക്കുവേണമെങ്കിലും എളുപ്പത്തിൽ വിവരങ്ങൾ ചോർത്തിയെടുക്കാമെന്നും അധികൃതർ പറയുന്നു. ഇത് സർക്കാർ വെബ്സൈറ്റുകൾ, ബിസിനസ് ഈമെയിലുകൾ, ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയെ അപകടസാദ്ധ്യതയിലാക്കിയിരിക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് സെർവറിൽ നിന്ന് ശേഖരിച്ച ഡാറ്റകളിൽ ഉപയോക്താക്കളുടെ പഴയതും പുതിയതുമായി പാസ്‌വേഡുകൾ കണ്ടെത്തിയിട്ടുണ്ട്.
350 കോടിയിലധികം വിവരങ്ങൾ അടങ്ങിയ 30ൽ അധികം ഡാറ്റാ ബേസുകൾ പരിശോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അത് അടുത്തിടെ അപ്ഡേറ്റ് ചെയ്ത ഈമെയിൽ പാസ്‌വേഡുകളെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഡാറ്റാ ചോർച്ചയുടെ വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഔദ്യോഗികമായി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വ്യത്യസ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവർക്കും ഗൂഗിൾ മുന്നറിയിപ്പ് നൽകി. ഷിഷിംഗ്, സൈബർ തട്ടിപ്പുകൾ തുടങ്ങിയവയോട് ജാഗ്രത പുലർത്തണമെന്നും ഗൂഗിൾ അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |