രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അശ്വിനും അപർണയും ബംഗളൂരു നഗരത്തിലേക്ക് വന്നത്. കാലാവസ്ഥയും ആളുകളും എല്ലാം അടിപൊളിയായ ഈ നഗരത്തിൽ അവർ സന്തോഷത്തോടെയാണ് ഇത്രയും കാലം ജീവിച്ചത്. എന്നാൽ ഇപ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ട ഈ നഗരം വിടാൻ ഒരുങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ദമ്പതികൾ. അതിന്റെ കാരണം എന്താണെന്നും ദമ്പതികൾ വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ വൈറലാണ്. ബംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം മോശമായതിന്റെ ഫലമായി ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി അശ്വിനും അപർണയും പറഞ്ഞു. ഇതുകാരണമാണ് നഗരം വിടാൻ പോകുന്നതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഒരു കോർപ്പറേറ്റ് ജോലിക്കായാണ് അശ്വിനും അപർണയും ബംഗളൂരുവിൽ എത്തിയത്. ഇപ്പോൾ സ്വന്തമായി ബിസിനസും അവർ നടത്തുന്നുണ്ട്. ഞങ്ങൾ ഇത് പറയുമ്പോൾ വെറുക്കപ്പെടും എന്നറിയാം. ബംഗളൂരു നഗരം ഞങ്ങളെ ഓരോ ദിവസവും കൊല്ലുകയാണെന്ന് ദമ്പതികൾ വീഡിയോയിൽ പറഞ്ഞു. ബംഗളൂരുവിലെ കാലാവസ്ഥ ഞങ്ങൾക്ക് ഇഷ്ടമാണ്. ഇവിടുത്തെ ജനങ്ങളും വൈബും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചില ആരോഗ്യപ്രശ്നങ്ങൾ ഞങ്ങളെ അലട്ടുകയാണ്. ശ്വാസതടസമാണ് അതിൽ ഏറ്റവും ഗുരുതരം. ജലദോഷവും പിടിപെടാത്ത ഒരു ദിവസം പോലുമില്ല'- ദമ്പതികൾ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ദിവസവും വ്യായാമം ചെയ്തും ജീവിതശൈലി ശരിയാക്കാൻ ദമ്പതികൾ ശ്രമിച്ചു. എന്നാൽ ബംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരമാണ് തങ്ങളുടെ പ്രശ്നങ്ങളുടെ കാരണമെന്ന് അവർ മനസ്സിലാക്കി. ഇതോടെയാണ് നഗരം വിടാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദമ്പതികൾ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |