ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന 18 മലയാളികളെക്കൂടി ഡല്‍ഹിയില്‍ എത്തിച്ചു. പാലം എയര്‍പോര്‍ട്ടില്‍ ഇന്ന് ( ജൂണ്‍ 24) ഉച്ചയ്ക്ക് 12 ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തില്‍ ആകെ 266 ഇന്ത്യാക്കാരുണ്ടായിരുന്നു. ഇന്ന് ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം ഇതോടെ 31 ആയി. ഇന്ന് രാവിലെ 8 മണിക്കയ്ക്ക് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ ഇസ്രായേലില്‍ നിന്നുള്ള ഒരാളും രാവിലെ 8:45 നു പാലം വിമാനത്താവളത്തില്‍ 12 പേരും എത്തിയിരുന്നു.
തൃശൂര്‍ സ്വദേശികളായ ജോയല്‍ ജയ്‌സണ്‍, ഡെന്നീസ് ജോസ് , മനു മന്നാട്ടില്‍, ഫ്‌ലാവിയ പഴയാറ്റില്‍ ,
മലപ്പുറം സ്വദേശികളായ ശരത് ശങ്കര്‍, ഐശ്വര്യ പദ്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്മിപ്രിയ, അശ്വതി അനില്‍ കുമാര്‍, ജസ്റ്റിന്‍ ജോര്‍ജ്, രാഘവേന്ദ്ര ചൗധരി ,
ഏലിയാമ്മ മലയപ്പള്ളില്‍ തോമസ് (മാനന്തവാടി)
സുജിത് രാജന്‍ (കൊല്ലം), നിള നന്ദ (പാലക്കാട്),
തിരുവനന്തപുരം സ്വദേശിയായ അര്‍ജുന്‍ ചന്ദ്രമോഹനന്‍ ഭാര്യ കൃഷ്ണപ്രിയ,
പി.ആര്‍.രാജേഷ് (പത്തനംതിട്ട)
അക്ഷയ് പുറവങ്കര (കണ്ണൂര്‍) എന്നിവര്‍ മലയാളി സംഘത്തില്‍ ഉള്‍പ്പെടുന്നു.
കൊച്ചി , കണ്ണൂര്‍, തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക.
കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍. മുരുകന്‍, കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമീഷണര്‍ ചേതന്‍ കുമാര്‍ മീണ, നോര്‍ക്ക ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജെ. ഷാജി മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിയവരെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |