SignIn
Kerala Kaumudi Online
Wednesday, 23 October 2019 9.14 AM IST

മരിച്ച് ദിവസങ്ങൾക്ക് ശേഷം ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ

abortion-doctor

ന്യൂയോർക്ക്:​ ഡോക്ടറുടെ മരണത്തിന് പത്ത് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇല്ലിനോസിലെ വിൽകൗണ്ടിലുള്ള ഡോ. അൾ‌റിക് ക്ലോഫറുടെ വീട്ടിൽ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോ. അൾ‌റിക് ക്ലോഫർ സെപ്റ്റംബർ 3 നാണ് മരിച്ചത്.

ഡോക്ടറുടെ മരണശേഷം ചിക്കാഗോയിൽ നിന്ന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതിചെയ്യുന്ന വിൽകൗണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കുടുംബവും അഭിഭാഷകനും സ്വകാര്യ വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് 2,246 ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അധികൃതർ അവശിഷ്ടങ്ങൾ കണ്ടുകെട്ടി അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി ഡോക്ടറുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യാനയിലെ മൂന്ന് അബോർഷൻ ക്ലിനിക്കുകളിൽ ക്ലോഫർ പതിറ്റാണ്ടുകളായി ഗർഭച്ഛിദ്രം നടത്തിയിരുന്നു. ഏറെക്കാലം ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് 2016ൽ ആ സംസ്ഥാനത്തെ മെഡിക്കൽ ബോർഡ് റദ്ദാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, 2000 FETUSES, DOCTOR HOME, ABORTION DOCTOR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.