SignIn
Kerala Kaumudi Online
Monday, 14 October 2019 5.23 PM IST

പാലാ സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യതയില്ല,​ എൻ.സി.പിയിൽ പൊട്ടിത്തെറി: 42 പേർ രാജിവച്ചു

pala

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർത്ഥിയെ ചൊല്ലി പൊട്ടിത്തെറി. എൻ.സി.പി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടതായി റിപ്പോർട്ട്. പാർട്ടിയെ ഏകാധിപത്യ പ്രവണതയിലും മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. ഇവർ രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി.

മാണി സി.കാപ്പന് പാലായിൽ വിജയ സാദ്ധ്യതയില്ല. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിക്കുകയാണെന്ന് ജേക്കബ് ആരോപിച്ചു. വരും ദിവസങ്ങളിൽ പാർട്ടിയിൽ നിന്ന് കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു.

അതേസമയം,​ എൻ.സി.പി പ്രവർത്തകരുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി. കുറച്ചു പേർ പാർട്ടി വിട്ടതിനെ തുടർന്ന് പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിലേതു പോലെ എൽ.ഡി.എഫിലും പ്രശ്നങ്ങളുണ്ടെന്നു വരുത്തിതീർക്കാൻ ചിലരെ ചട്ടുകമാക്കിയെന്നും പാർട്ടിവിട്ടവർ പുറത്തു തന്നെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALA BI ELECTION, MANI C KAPPAN, NCP, KOTTAYAM, ELECTION, THOMAS CHANDI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.