SignIn
Kerala Kaumudi Online
Tuesday, 22 October 2019 11.24 AM IST

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 18 ന് ടോവിനോ തോമസ് പുറത്തു വിടും

android-kunjappan

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് സെപ്റ്റംബർ 18ന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിടും. 2019 ജനുവരിയിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ആദ്യത്തെ പോസ്റ്റർ പുറത്തിറങ്ങിയത്. മുംബയ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈൻ അസ്സോസിയേറ്റസിന്റെ പ്രിൻസിപ്പൽ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

മൂൻഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അണിനിരക്കുന്നുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം നവംബർ 8 നാണ് റിലീസിനൊരുങ്ങുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOVIE, ANDROID KUNAPPAN, TOVINO
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.