വൈപ്പിൻ: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റിയുടെ സഹോദരൻ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് 2024, 2025 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ശാസ്ത്രാഭിമുഖ്യം വളർത്തുന്ന രചനയ്ക്കാണ് പുരസ്‌കാരം. 25000 രൂപയാണ് പുരസ്‌കാര സംഖ്യ. ഗ്രന്ഥത്തിന്റെ നാല് കോപ്പികൾ വീതം 31 നകം കെ. കെ .ജോഷി, സെക്രട്ടറി, സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി , 683514, എറണാകുളം ജില്ല എന്ന വിലാസത്തിൽ അയക്കുക. ആഗസ്ത് 22ന് സ്മാരകത്തിൽ നടക്കുന്ന സഹോദരന്റെ 136–ാം ജന്മവാർഷിക സമ്മേളനത്തിൽ പുര്‌സകാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |