എടക്കര : നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ഫിസിയോ തെറാപ്പി സെന്റർ അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വൽസമ്മ സെബാസ്റ്റ്യൻ, തങ്കമ്മ നെടുമ്പടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ , ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ , സൂസമ്മ മത്തായി, റഷീദ് വാളപ്ര , മെഡിക്കൽ ഓഫീസർ ബഹാഉദ്ദീൻ മെമ്പർമാരായ സി.കെ.സുരേഷ്, സഹിൽ അകമ്പാടം, സീനത്ത് നൗഷാദ്, അനിജ സെബാസ്റ്റ്യൻ, മറിയാമ്മ ജോർജ് , സൈനബ മാമ്പള്ളി , എ.കെ. വിനോദ്, വി എസ് ജോയ് , താജാ സെക്കീർ , പറസിൽ ബാവ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |