തലശ്ശേരി:തലശ്ശേരിയിലെ അമിഗോസ് എയർ അക്കാഡമി കോളേജ് റെയിൽവെ സ്റ്റേഷന് സമീപം ഒരുക്കിയ പുതിയ ബ്രാഞ്ച് നാളെ ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്ഥാപനം രാവിലെ 9ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യോഗ്യരായ അദ്ധ്യാപകരും മികച്ച പഠന പ്രവർത്തനങ്ങളും കോഴ്സ് പൂർത്തിയാക്കിയ ഉടൻ ജോലി ലഭ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തിവരുന്ന അമിഗോസ് അക്കാഡമി കഴിഞ്ഞ 6 വർഷമായി തലശേരിയിൽ പ്രവർത്തിച്ചു വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെന്റർ മേധാവി ജീന അജേഷ് ,മാനേജർ റിംന രാജേഷ്, സീനിയർ അഡ്മിനിസ്‌ട്രേറ്റർ സഹറ റഹിം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |