കോട്ടയം: സമസ്ത നൂറാം വാർഷികത്തോട് അനുബന്ധിച്ചുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സി.കെ മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ഓർഗനൈസർ ഒ.എം ഷെരീഫ് ദാരിമി, സിറാജുദ്ദീൻ അൽ ഖാസിമി, ഷമീർ ദാരിമി, ഹാജി എസ്.എം ഫുആദ്, പി.എ അൻവർ, കെ.എ ഷെരീഫ് കുട്ടി ഹാജി, റസ്സാക് അബ്രാരി, അഡ്വ.സുഹൈൽ ഖാൻ, വി.പി സുബൈർ മൗലവി, ടി.പി ഷാജഹാൻ, യൂസഫ് ദാരിമി, സലീം മണക്കുന്നം, റെജി പട്ടേൽ, മുഹമ്മദ് അലി അൽകാഷിഫി, പി.കെ കുഞ്ഞു മുഹമ്മദ്, മുഹസിൽ അബ്രാരി, എം.ബി അമീൻഷാ, എം.എസ് നസീർ, കെ.എസ് സുലൈമാൻ, എ.ഹംസ, മുഹമ്മദ് അഹ്‌സാബ്, യൂസഫ് നസീർ, നിഷാദ് മൗലവി, മുഹമ്മദ് സുഹൈൽ, യൂനുസ് ചെഞ്ചേരി, എ.നസീർ, അബ്ദുൽ ഗഫൂർ, യൂസഫ് ദാരിമി, സുൾഫിക്കർ അലി, അബു സാലി, ഹുമയൂൺ മൗലാന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |