കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തുടങ്ങി. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ , അവിട്ടം തിരുനാൾ ആദിത്യ വർമ്മ എന്നിവർ ചേർന്ന് നിലവിളക്കിന് മുന്നിലെ ഇലയിൽ വിഭവങ്ങൾ വിളമ്പി. സദ്യയിൽ പങ്കെടുക്കാൻ ക്ഷേത്രക്കടവിൽ എത്തിയ കോഴഞ്ചേരി,ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ സ്വീകരിച്ചു. തുടർച്ചയായ 80 ദിവസം വള്ളസദ്യകൾ നടക്കും. ഇതുവരെ 412 സദ്യകൾ ബുക്കുചെയ്തു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |