SignIn
Kerala Kaumudi Online
Sunday, 20 October 2019 7.45 PM IST

മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ: സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

fadnavis-wife

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ. മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ 'രാഷ്ട്രപിതാവെ'ന്ന് വിശേഷിപിപ്പിച്ചത്. ട്വീറ്റ് വൈറലായതോടെ വൻ വിവാദത്തിനാണ് ഈ പ്രസ്താവന തുടക്കമിട്ടിരിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂർവം വിസ്‌മൃതിയിലേക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയ യൂസേഴ്സും പ്രതിപക്ഷ പാർട്ടികളും വിമർശിക്കുന്നത്. താൻ വേദിയിൽ ഗാനമാലപിക്കുന്ന ഒരു വീഡിയോയും അമൃത പ്രധാനമന്ത്രിക്കുള്ള ആശംസക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഏതാനും കുട്ടികളുടെ ഒപ്പം അമൃത പാടുന്നതാണ് വീഡിയോയിലുള്ളത്. 'മോദി എന്ന് മുതലാണ് രാജ്യത്തിന്റെ പിതാവായതെ'ന്ന് സോഷ്യൽ മീഡിയാ യൂസേഴ്സ് അമൃതയോട് മറുട്വീറ്റുകളിലൂടെ ചോദിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും ഇവർ അമൃതയെ ഓർമിപ്പിക്കുന്നുണ്ട് .വിവാദത്തെ തുടർന്ന് മോദിയെ രാഷ്ട്രപിതാവാക്കാൻ ലക്‌ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ രാജ്യത്തെ ജനങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ല എന്ന് എൻ.സി.പി നേതാവ് നവാബ് മാലിക്കും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI BIRTHDAY, NARENDRA MODI, DEVENDRA FADNAVIS, INDIA, SINGER, BOLLYWOOD, TWITTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.