കൊച്ചി: സെൻട്രൽ ഗവൺമെന്റ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി എസ്. അനന്തനാരായണൻ (എൻ.പി.ഒ.എൽ. മുൻ ഡയറക്ടർ), സെക്രട്ടറിയായി കെ.എസ്. ശശികുമാർ (റിട്ട. കസ്‌റ്റംസ് സൂപ്രണ്ട്) എന്നിവരെ തിരഞ്ഞെടുത്തു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ടി.പി. സലിംകുമാറാണ് ട്രഷറർ.
മറ്റു ഭാരവാഹികളായി ഡോ. കെ. കെ.സി. നായർ ( വൈസ് പ്രസിഡന്റ് ), അഡ്വ.എം. അഹമ്മദ്കുഞ്ഞ് (ജോയിന്റ് സെക്രട്ടറി ), ഡോ. പി.ഇ. ജയജയന്തി (ഇന്റേണൽ ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.
വാർഷികയോഗത്തിൽ കൊച്ചി സർവകലാശാല മുൻ രജിസ്ട്രാർ ഡോ. എൻ. ചന്ദ്രമോഹനകുമാർ മുഖ്യാതിഥിയായി. സൂസൻ പോൾ, കാജൽ എസ്, ഗോപികാ മോഹൻ, ശിവദർശന, അപർണ അജേഷ് എന്നിവർക്ക് എൻഡോവ്മെന്റുകൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |