മലയാള സിനിമയെ സംബന്ധിച്ച് ഇന്ന് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞേ മറ്റാരും ഉള്ളൂ. എന്നാൽ ഒരുകാലത്ത് ഇവരേക്കാൾ ശമ്പളം വാങ്ങിച്ചിരുന്ന മറ്റൊരു താരമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അനൂപ് മേനോൻ ആണ് ആ താരമെന്നും ധ്യാൻ പറഞ്ഞു.
'സിനിമയിലെ ബാലപാഠങ്ങൾ പഠിപ്പിച്ചുതന്നയാളാണ് അനൂപേട്ടൻ. ഞാൻ ഒരു സിനിമയേ അസിസ്റ്റ് ചെയ്തിട്ടുള്ളൂ. മാമന്റെ കൂടെ 916 എന്ന സിനിമയാണത്. ഞാൻ ആദ്യമായി കാണുന്ന സ്റ്റാർ അനൂപേട്ടനാണ്. ചേട്ടന് ഏറ്റവും തിരക്കുള്ള സമയമായിരുന്നു അത്. അനൂപേട്ടൻ ആ സമയത്ത് കഥയെഴുതുന്നുണ്ട്, അഭിനയിക്കുന്നുണ്ട്, സാറ്റ്‌ലൈറ്റ് ബിസിനസ് എല്ലാമുണ്ട്. എന്റെ അറിവിൽ അനൂപേട്ടനാണ് അന്നത്തെ കിംഗ് മേക്കർ.
എത്രത്തോളം സത്യമാണെന്നറിയില്ല, ഞാൻ വിശ്വസിക്കുന്നത് അന്ന് ലാൽ സാറിനേക്കാളും മമ്മൂട്ടിയേക്കാളും ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയിരുന്ന നടൻ അനൂപേട്ടനായിരിക്കുമെന്ന്. സത്യമല്ലേ?
അനൂപേട്ടൻ അന്നൊരു പാക്കേജായിരുന്നു. എഴുത്ത്, സംവിധാനം, അഭിനയം, സാറ്റ്‌ലൈറ്റ് ബിസിനസ് എല്ലാം അനൂപേട്ടൻ തന്നെ നോക്കിക്കൊള്ളും. അനൂപേട്ടൻ എന്നോട് പറഞ്ഞ കാര്യം എന്താണെന്നുവച്ചാൽ, ഉള്ള സമയത്ത് നമ്മൾ കാടടച്ച് വെടിവയ്ക്കുക. അതിൽ ഒന്നുരണ്ടെണ്ണം കൊള്ളും. അങ്ങനെ കൊണ്ടാൽ നടനെ സംബന്ധിച്ച് പിന്നീട് ഒരു പത്ത് സിനിമയൊക്കെ കിട്ടും. ഇക്കാര്യത്തിൽ ആ കാലം മുതൽ ഇപ്പോൾ വരെ അനൂപേട്ടനെ ഫോളോ ചെയ്തുവരികയാണ്.'- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |