കൊച്ചി: സ്വീഡനിലെ കുച്ചിപ്പുടി നാട്യാലയത്തിലെ നാല് മലയാളി നർത്തികമാർ നാളെ വൈകിട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കുച്ചിപ്പുടി നൃത്തസന്ധ്യ അവതരിപ്പിക്കും. ഡോ. ദേവിക വാര്യർ തൃശൂർ, ജ്യോതി പ്രസാദ്, ലക്ഷ്മി പ്രസാദ് തൃക്കാക്കര, രാധിക ജയേഷ് ആലുവ എന്നിവരാണ് സ്വീഡനിൽ തുടങ്ങിയ സൗഹൃദവുമായി ജന്മനാട്ടിൽ നൃത്തവിരുന്ന് ഒരുക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശി സായ് ചൈതന്യയാണ് സ്വീഡനിലെ ഗുരു. അവിടെ സൗഹൃദത്തിലായവരാണ് നാലുപേരും. സ്വീഡനിലും ഒരുമിച്ച് നൃത്തം അവതരിപ്പിക്കാറുണ്ട്. ജന്മനാട്ടിൽ ഇതാദ്യമാണ്.
നാളെ വൈകിട്ട് 6.30ന് വരാപ്പുഴ ത്യാഗരാജ സംഗീതകലാലയം അദ്ധ്യാപിക സുശീല സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഡോ. കലാമണ്ഡലം സുഗന്ധി മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |