കക്കട്ടിൽ: കോഴിക്കോട് ഡി.സി.സി അംഗം, കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അദ്ധ്യാപകൻ, ഹിന്ദി പ്രചാരകൻ , ഗാന്ധിയൻ പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന പി.പി. നാണു മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനം കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആചരിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. മൂസ . വി.എം. കുഞ്ഞികണ്ണൻ, ജമാൽ മൊകേരി, പി.പി. അശോകൻ , എടത്തിൽ ദാമോദരൻ, ഒ വനജ, ജി.പി. ഉസ്മാൻ , ബീന എലിയാറ, പി.കെ. ലിഗേഷ്, ടി.വി. രാഹുൽ , അരുൺ മൂയ്യോട്ട് , പി... കെ.രവിന്ദ്രൻ , ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |