തൃശൂർ: ആറാട്ടുപുഴ മന്ദാരക്കടവിൽ ബലി തർപ്പണത്തിന് സ്വകാര്യ ട്രസ്റ്റ് തടസം സൃഷ്ടിക്കുന്നതിനെതിരേ പഞ്ചായത്തും സംരക്ഷണ സമിതിയും പരാതികൾ നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആറാട്ടുപുഴ മന്ദാരക്കടവ് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. മന്ദാരക്കടവിൽ ചിതാഭസ്മ നിമഞ്ജനം, അസ്ഥി നിമഞ്ജനം എന്നിവയ്ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു സ്വകാര്യ ട്രസ്റ്റ് ബലി തർപ്പണത്തിലും വിലക്കുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. എന്നാൽ ഇവർ ശിവരാത്രിക്കും കർക്കിടക വാവുബലിക്കും 70 രൂപ ഫീസ് വാങ്ങി ബലി കർമങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ബലിതർപ്പണം നടത്താൻ തങ്ങൾ സൗകര്യമൊരുക്കുന്നുണ്ടെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. കെ. ഹരിനാരായണൻ, സി.കെ. രവീന്ദ്രനാഥ്, രാജഗോപാൽ, ദാമോദരൻ ഇളയത്, എ.സി. സുനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |