കൊച്ചി: അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആഗോള വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇന്നലെ മുംബയിൽ പ്രവർത്തനം തുടങ്ങി. പ്രീമിയം വൈദ്യുതി വാഹന വിപണിയിൽ മെഴ്‌സിഡസ് ബെൻസ്, ബി.എം.ഡബ്‌ള‌്യു എന്നിവയുമായി മത്സരിക്കാൻ ലക്ഷ്യമിട്ട് വൈ മോഡലാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നതിനാൽ മറ്റ് വിപണികളേക്കാൾ ഉയർന്ന വിലയാണ് ഇന്ത്യയിൽ വൈ മോഡലിന് നൽകേണ്ടി വരുന്നത്. നിലവിൽ 70,000 ഡോളറാണ്(60 ലക്ഷം രൂപ) വൈ മോഡലിന്റെ ഇന്ത്യയിലെ വില. ഇന്ത്യയിലേക്ക് കാർ ഇറക്കുമതി നടത്തുമ്പോൾ 100 ശതമാനത്തിന് അടുത്ത് തീരുവ ഈടാക്കുന്നതാണ് വില ഇത്രയേറെ കൂടാൻ കാരണം. ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം ന്യൂഡൽഹിയിൽ ഉടൻ തുറക്കും. തുടക്കത്തിൽ വൈ മോഡൽ മാത്രമാകും ഇന്ത്യയിൽ ലഭിക്കുന്നത്. വിൽപ്പനയിലെ ഉണർവ് കണക്കിലെടുത്ത് മറ്റ് മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |