വിഴിഞ്ഞം: തൈക്കാട് ഗവൺമെന്റ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ എം.എഡ് വിദ്യാർത്ഥികൾക്കായി 'ഇഷ്ടം' (ഇന്നൊവേറ്റീവ്, സിനർജിക്, ഹോളിസ്റ്റിക് ടീച്ചിംഗ് ആൻഡ് അഗ്രികൾച്ചറൽ മെന്റർഷിപ്പ്) എന്ന പേരിൽ അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പ്രോഗ്രാമിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി. കാർഷിക കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി. തൈക്കാട് ഗവൺമെന്റ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.രാഹുൽ.വി.ആർ അദ്ധ്യക്ഷനായ ചടങ്ങിൽ ഡീൻ ഡോ.റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ഡോ.സ്വപ്ന അലക്സ്,ഡോ.അലൻ തോമസ്, ഡോ.ഫൈസൽ.എം.എച്ച്, ഡോ.റാണി.ബി, ഡോ.സജീന.എസ്,വിദ്യാർത്ഥി പ്രതിനിധി അതുൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |