ക്ലാപ്പന: യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന ഓച്ചിറ പരബ്രഹ്മ സേവാ സമിതിയുടെ 28-ാമത് ഓണാഘോഷം നവംബർ 9ന് യു.എ.ഇ അജ്മാൻ വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് നടക്കും. ഓച്ചിറ പടനിലത്ത് നടക്കുന്നതുപോലെ അജ്മാനിലും കാളകെട്ട് പ്രധാന ആകർഷണമാകും. കഴിഞ്ഞ വർഷം രണ്ട് ജോഡി കാളകളായിരുന്നെങ്കിൽ, ഇത്തവണ കുട്ടികൾക്കായുള്ള കുട്ടിക്കാളയടക്കം മൂന്ന് ജോഡി കാളകളെ അണിയിച്ചൊരുക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ വെച്ച് സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ഓച്ചിറ പരബ്രഹ്മ സേവാ സമിതി രക്ഷാധികാരികളായ ബാബു പരിശ്ശേരിൽ, വാസുദേവൻപിള്ള എന്നിവർ പോസ്റ്റർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |