ഏനാത്ത് : മാലിന്യം മൂലം വഴി നടക്കാനാവാത്ത സ്ഥിതിയിലായി ഏനാത്ത് പ്രദേശം. ദുർഗന്ധം രൂക്ഷമാണ്. പബ്ലിക് മാർക്കറ്റിലാണ് മാലിന്യമേറെ. നഗരത്തോട് ചേർന്നുള്ള വയലുകളിൽ മാലിന്യം കലർന്ന വെള്ളം കെട്ടിക്കിടക്കുകയാണ്. കല്ലടയാറിന്റെ തീരത്ത് ഏനാത്ത് കടവിന് സമീപവും വ്യാപക മാലിന്യ നിക്ഷേപമാണുള്ളത്. ഏനാത്ത് - മണ്ണടി റോഡിൽ നിന്ന് എം,സി റോഡിലേക്കുള്ള ഉപ റോഡിൽ പൊതുസ്ഥലത്തും മാലിന്യം തള്ളുന്നുണ്ട്. പ്രദേശവാസികൾ പരാതിനൽകിയിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും നടപടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |