പാലക്കാട്: പൊൽപ്പുള്ളി പൂളക്കാട്ടിൽ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മാർട്ടിൻ - എൽസി ദമ്പതികളുടെ ഇളയ മക്കളായ ആൽഫ്രഡ് (6), എമിലിന(4) എന്നിവരുടെ മൃതദേഹങ്ങൾ കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിലും ഇടവകപ്പള്ളിയിലും പൊതുദർശനത്തിനുവച്ചു. ഗുരുതര പൊള്ളലേറ്റ് കൊച്ചിയിൽ ചികിൽസയിലാണ് കുട്ടികളുടെ അമ്മ.
പിഞ്ചോമനകളെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് സ്‌കൂളിൽ എത്തിയത്. തുടർന്ന് വിലാപയാത്രയായി ചിറ്റൂരിലുള്ള ഹോളി ഫാമിലി ചർച്ചിൽ എത്തിച്ച് പൊതുദർശനത്തിനു വച്ചു. 11.15ന് അമ്മയുടെ സ്വദേശമായ അട്ടപ്പാടിയിലെ താവളത്തിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ താവളത്തെ ഇടവക പള്ളി സെമിത്തേരിയിൽ ഇരുവരുടെ മൃതദേഹങ്ങളും സംസ്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടയാത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |