SignIn
Kerala Kaumudi Online
Sunday, 20 October 2019 5.22 PM IST

കാഞ്ഞങ്ങാട് കോടികളുടെ നിക്ഷേപ തട്ടിപ്പ്: ഇരയായവരിൽ വിദേശത്തുള്ളവരും, മൂന്ന് പേർ അറസ്റ്റിൽ

money-chain
പിടിയിലായ പ്രജീഷ്,​ ബാലദാസ്,​ സുധീഷ്

പയ്യന്നൂർ: കാഞ്ഞങ്ങാട് മാവുങ്കാലിൽ 'ക്യു ലൈൻസ് ഇ കൊമേഴ്‌സ്" എന്ന ചാരിറ്റി ട്രസ്റ്റിന്റെ പേരിൽ 70ഓളം പേരിൽ നിന്നായി മൂന്നു കോടിയോളം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൂണൂർ ഇരിയ സ്വദേശി പി. ബാലദാസ് (31), കെ. പ്രജീഷ് (30), കെ.സുധീഷ് (27) എന്നിവരാണ് പിടിയിലായത്. പയ്യന്നൂർ അന്നൂർ കിഴക്കേ കൊവ്വലിലെ എം.കെ.രജിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തുടർന്ന് സ്ഥാപനത്തിനെതിരെ അഞ്ചോളം പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി 70 ഓളം ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.

പയ്യന്നൂർ പൊലീസ് മാവുങ്കാലിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. മണിചെയിൻ മാതൃകയിലുള്ള നെറ്റ്‌വർക് സംവിധാനത്തിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്.

ഒരു ലക്ഷം മുതൽ 8 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ടത്രെ. ഡിവൈ.എസ്.പിക്ക് പുറമെ പയ്യന്നൂർ എസ്.എച്ച്.ഒ പി.കെ ധനഞ്ജയബാബു, എസ്.ഐ ശ്രീജിത്ത് കൊടേരി, ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ. പ്രിയേഷ്, ഗിരീഷ്, എസ്.ഐ പി.പി. രമേശൻ, എ.എസ്.ഐ സി.വി. രമേശൻ, കെ. പ്രിയേഷ്, ടി.കെ. ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഗൾഫിൽ ജോലിചെയ്യുന്നതിനിടെ സ്ഥാപനത്തിലേക്ക് ബിസിനസ് പാർട്ണറായി ചേർക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരാൾ സമീപിക്കുകയായിരുന്നുവെന്ന് പരാതി നല്കിയ രജിൽ പറയുന്നു.

അവരെ വിളിച്ച് അന്വേഷിച്ചപ്പോൾ കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ വിശ്വാസത്തിലാണ് രജിൽ നാട്ടിലുള്ള സഹോദരന് പണം അയച്ച് കൊടുത്തത്. രജിലിന്റെ സഹോദരനിൽ നിന്നും 2017 ഒക്ടോബർ 6ന് 1.20 ലക്ഷം രൂപ വാങ്ങിക്കുകയും പിന്നീട് രജിലിനെ ബിസിനസിൽ പങ്കാളിയാക്കാതെയും വാങ്ങിയ തുക തിരിച്ച് കൊടുക്കാതെയും കബളിപ്പിച്ചു എന്നാണ് രജിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിലെ മറ്റ് പ്രതികളായ ക്യു ലൈൻസ് ഇ കൊമേഴ്‌സ് ഉടമ കാഞ്ഞങ്ങാട് ഇരിയ സ്വദേശി കെ. വേണുഗോപാൽ (36), ഇ. വിനോദ് കുമാർ (33) എന്നിവർ ഒളിവിലാണ്. എത്രയും വേഗംതന്നെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും മറ്റ് സമാന തട്ടിപ്പ് കേസ്സുകളിൽ പ്രതികൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി ടി.കെ രത്‌നകുമാർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE DIARY, KERALA, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.