കൊല്ലം: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ 105 പേർക്ക് അത്യാധുനിക തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നു. കൊല്ലത്ത് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇന്ന് മെഷീനുകൾ നൽകുക. നിർദ്ധനരായ ഏറ്റവും അർഹരായവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ടെയ്‌ലറിംഗ് പാർക്കിൽ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് പട്ടികയിലുള്ളത്. കാൽ ലക്ഷം രൂപ വിലവരുന്നതാണ് മെഷീനുകൾ. സൗത്ത് ഇന്ത്യൻ ബാങ്ക്, ഉഷ കമ്പനി, ടെയ്‌ലറിംഗ് ലേബേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തിലാണ് മെഷീനുകൾ ലഭ്യമാക്കിയത്. സി.എസ്.ആർ ഫണ്ട് ലഭിക്കുന്നതിനുള്ള അനുമതി നേരത്തെതന്നെ സംഘടനയ്ക്ക് ലഭിച്ചിരുന്നു. നൂറ്റിയഞ്ച് പേർക്ക് തയ്യൽ മെഷീനുകൾ നൽകുന്നതിനൊപ്പം അവരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും സംഘടന ശ്രദ്ധ ചെലുത്തുമെന്ന് ജനറൽ സെക്രട്ടറി എൻ.സി.ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |