കൊച്ചി: ചരക്കിറക്കാൻ എത്തും, പറ്റുന്നിടത്തു നിന്ന് എ.ടി.എം മോഷ്ടിച്ച് തിരികെ പോകും. ഹരിയാന നൂഹ് ജില്ലയിലെ കുപ്രസിദ്ധ മേവാദ് കൊള്ളസംഘത്തിന്റെ രീതിയാണിത്. കേരളം വിട്ടാൽ ഇവരെ പിടികൂടുക ശ്രമകരം. ഗ്യാസ് കട്ടറും മറ്റും ലോറിയിൽ ഒളിപ്പിച്ചാണ് യാത്ര. ഗൂഗിൾ മാപ്പിൽ എ.ടി.എമ്മുകൾ കണ്ടെത്തിയാണ് കവർച്ച. പഴയ മെഷീനുകൾ സംഘടിപ്പിച്ച്, അവ പൊളിക്കാൻ പഠിച്ചാണ് ഇവർ എ.ടി.എം കൊള്ളയടി വ്യാപകമാക്കിയത്. ഹരിയാനയിലെ തെക്കുപടിഞ്ഞാറൻ ജില്ലയായ നൂഹിന്റെ മറ്റൊരു പേരാണ് മേവാദ്.
കാർ ഉപേക്ഷിച്ചത് പിന്നീട് രക്ഷപ്പെടാൻ
കൃഷ്ണഗിരിയിൽ നിന്ന് കവർച്ചാ സംഘം മോഷ്ടിച്ച ഫോർഡ് ഇക്കോ സ്പോർട്ട് കാർ കണ്ടെത്തി. കവർന്ന സ്ഥലത്ത് നിന്നും 15 കിലോ മീറ്റർ മാറി ഉപേക്ഷിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ വേണ്ടി ഉപയോഗിക്കാനാണ് കാർ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. കൃഷ്ണഗിരി പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |