ശിവഗിരി : കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായി 19ന് രാവിലെ 10മണിക്ക് ശിവഗിരി ദൈവദശകം ഹാളിൽ മൺമറഞ്ഞ കാഥികരെ അനുസ്മരിക്കും. കാഥികരായിരുന്ന കാപ്പിൽ നടരാജൻ, മണമ്പൂർ ഡി. രാധാകൃഷ്ണൻ, കാപ്പിൽ അജയകുമാർ എന്നിവരെ അനുസ്മരിച്ച് യഥാക്രമം കാപ്പിൽ സുഭാഷ്, എം.എം പുരവൂർ, കാപ്പിൽ മോഹനൻ തുടങ്ങിയവർ പ്രഭാഷണം നടത്തും . കഥാപ്രസംഗത്തിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദർഷിത് എം.ജെ , കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനം നേടിയ അർജുനൻ.ആർ എന്നിവർ കഥാപ്രസംഗം അവതരിപ്പിക്കും. ശിവഗിരി മഠവും കഥാപ്രസംഗ പരിപോഷണവേദിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |