വൈക്കം: വൈക്കം സീനിയർ ചേംമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ വൈക്കം ടെംപിൾ സിറ്റി ലേഡീസ് ലീജിയൻ രൂപീകരണയോഗവും കുടുംബസംഗമവും നടന്നു. നാഷണൽ സെക്രട്ടറി ജനറൽ എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈക്കം ലീജിയൻ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു. ടെമ്പിൾ സിറ്റി വനിതാ ലീജിയന്റെ ഭാരവാഹികളായി ഗീത ഗോപകുമാർ (പ്രസിഡന്റ്), സുജാത ശ്രീകുമാർ (സെക്രട്ടറി), ജയശ്രീ ബാബു (ട്രഷറർ) എന്നിവരെയും 11 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. പി.ടി ചാക്കോ സ്മാരക അവാർഡ് ലഭിച്ച ബാബു കേശവനെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. നാഷണൽ കോർഡിനേറ്റർ ഡോ.പ്രമോദ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഉദയനാപുരം ഹെൽത്ത് സെന്ററിന് വീൽ ചെയറുകളും നൽകി. അംഗങ്ങളുടെ നൃത്തവും കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |