മുണ്ടക്കയം:മലയോരമേഖലയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു. പുത്തൻചന്തയിൽ 11 ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ നാല് കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധിത എന്നാണ് സംശയം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വെള്ളത്തിന്റെ സാമ്പിളുകൾ സ്വീകരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.
രോഗവ്യാപനം തടയുവാനുമായുള്ള നടപടികൾ ആരോഗ്യവകുപ്പ് നടത്തിവരികയാണ്. ടൗണിന് സമീപമുള്ള പുത്തൻചന്തയിൽ നാലു കേന്ദ്രങ്ങളിലാണ് 11 പേർക്ക് രോഗം സ്ഥിരീകരിച്ചത് . ടൗണിന് സമീപത്ത് ഇത്രയധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നതും ആദ്യമായാണ്. രണ്ടുമാസം മുമ്പ് മുതൽ പുഞ്ചവയൽ പുലിക്കുന്ന് 504 നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിൽ ഇപ്പോഴും രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ടൗണിന് സമീപം രോഗബാധ കണ്ടെത്തിയതിനാൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ജർമനിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ വനിതാ ബാസ്‌ക്കറ്റ്‌ബോൾ ടീമുകൾ. ടീം ഇന്നലെപുറപ്പെട്ടു. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്(എ.ഐ.യു) ചുമതലപ്പെടുത്തിയതിനെത്തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാലയാണ് ടീം സെലക്ഷൻ ഏകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |