കാട്ടാക്കട: കിള്ളിയിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അയൽവാസിയെ മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. കിള്ളിയിൽ വാടകയ്‌ക്ക് താമസിക്കുന്ന വള്ളക്കടവ് സ്വദേശി റാഹീസ് ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ന് രാത്രി 9.30ഓടെയായിരുന്നു സംഭവം.
കടയിൽ സാധനം വാങ്ങാൻ പോയ കിള്ളി തയ്ക്കവിളയിൽ സബീന മൻസിലിൽ സിയാദിനെ (26) റാഹീസ് ഖാൻ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. വഴിയിലൂടെ പോയപ്പോൾ നോക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |