കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവ:ഹൈസ്‌കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ലളിതവും വിലക്കുറവുമുള്ള ടിഷ്യൂ പേപ്പർ, കമ്പി, പശ തുടങ്ങിയവ ഉപയോഗിച്ചാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. 45 രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ,രക്ഷിതാക്കൾക്കും പരസ്പരം കൈമാറി സ്‌കൂളിലേക്കും വീടുകളിലേക്കും നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ എം.ഗിരീശൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.സുമതി ക്ലാസ് കൈകാര്യം ചെയ്തു. എം.മനോജ്, പ്രീ പ്രൈമറി വിഭാഗം പി.ടി.എ പ്രസിഡന്റ് വി.വി.ശ്രുതി, അദ്ധ്യാപികമാരായ വി.ത്രിവേണി, കെ.ജലജ , എം.ലജിത, എസ്.ആർ.ജി കൺവീനർ കെ.ഷീജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |