കൊച്ചി: വിദ്യാർത്ഥികളെ മയക്കുമരുന്നിലും മറ്റു ലഹരി പദാർത്ഥങ്ങളിലും നിന്നു മുക്തരാക്കാൻ കായിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ടി.പി. ഔസേപ്പ് പറഞ്ഞു. സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്തിൽ കാക്കനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംയുക്ത കായിക അദ്ധ്യാപക സംഘടന ജില്ലാ ചെയർമാൻ എസ്. അനി അദ്ധ്യക്ഷനായി. കെ.എ. റിബിൻ,രഞ്ജിത്ത് മാത്യു, ഷൈജു കമ്മട്ടി,റിൻസി നവീൻ, പി.കെ. അസീസ് ,ഷൈജി ജേക്കബ് , ടി.ആർ. ബിന്നി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |