തച്ചനാട്ടുകര: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുല്ലക്കൽ അമ്പലപ്പടി കുണ്ടൂർക്കുന്ന് റോഡ് നാടിന് സമർപ്പിച്ചു. ഏഴ് ലക്ഷം രൂപ ചെലവിൽ ഇന്റർ ലോക്ക് വിരിച്ച് നവീകരിച്ചതോടെ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിർവഹിച്ചു. വാർഡ് അംഗം ബീന മുരളി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം തങ്കം മഞ്ചാടിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുരളീ കൃഷ്ണൻ, പി.കെ.സി മാസ്റ്റർ, മുഹമ്മദ് റാഫി, ഗോപിനാഥൻ, രുഗ്മിണിയമ്മ, ഇ.ബി.രാജേഷ്, ശൈലചന്ദ്രൻ, പി.ആഷിക്ക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |