തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കും ചലനശേഷി കുറഞ്ഞവർക്കും പ്രയാസമില്ലാതെ ട്രെയിനിൽ കയറുന്നതിനായി മൊബൈൽ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീൽച്ചെയറും നൽകുന്ന സുഗമ്യ പദ്ധതി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. സ്വർഗ ഫൗണ്ടേഷന്റെയും പാലിയം ഇന്ത്യ,കെയർ ആൻഡ് ഷെയർ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ല്യൻ ഉദ്ഘാടനം ചെയ്തു.15 മൊബൈൽ റാമ്പുകളും പ്രത്യേകം രൂപകല്പന ചെയ്ത 15 വീൽച്ചെയറുകളുമാണ് തയ്യാറായിട്ടുള്ളത്. കോച്ചുകളിൽ സുഗമമായി കയറാനും ഇറങ്ങാനും ഈ മൊബൈൽ റാമ്പുകൾ സഹായിക്കും.ഇഷ്ടാനുസൃത വീൽച്ചെയറുകളിൽ സ്റ്റേഷൻ പരിസരത്തും ട്രെയിനുകൾക്കുള്ളിലും സുരക്ഷിതമായും സുഗമമായും സഞ്ചരിക്കാം.സ്വർഗ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജെ.സ്വർണ്ണലത,സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ എ.വിജുവിൻ,ഡിവിഷണൽ പേഴ്സണൽ ഓഫീസർ എം.പി.ലിബിൻ രാജ്,ഡിവിഷണൽ കമേഴ്സ്യൽ മാനേജർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |