റാന്നി: അത്തിക്കയം കൊച്ചുപാലത്തിന് പുതിയ ടെൻഡർ നടപടികൾ ആയതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. അടുത്തമാസം ആറാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 8 ന് ടെൻഡർ തുറക്കും. 8 മാസമാണ് നിർമ്മാണത്തിനുള്ള കാലാവധി.പാലവും സമീപന റോഡും നിർമ്മിക്കുന്നതിനായി 69 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അത്തിക്കയം - കടുമീൻചിറ റോഡ് നിർമ്മിക്കുന്നതിനായി 3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ കരാറുകാരന്റെ അലംഭാവം കാരണം നിർമ്മാണം മന്ദഗതിയിലായി. ഇതിനിടയിൽ അത്തിക്കയം കൊച്ചു പാലത്തിന്റെ അപ്രാേച്ച് റോഡ് ഇടിഞ്ഞു താഴുകയും ചെയ്തു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ നിർമ്മാണം നടത്താൻ തയാറായില്ല. അപ്പ്രോച്ച് റോഡ് തകർന്നതോടെ ഇതിലെ ഉള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ ഇടപെട്ട് ആക്ഷൻ കൗൺസിൽ ഫണ്ട് സ്വരൂപിച്ചാണ് താൽക്കാലികമായി വീണ്ടും അപ്പ്രോച്ച് റോഡ് പുനരുദ്ധരിച്ചത്. റോഡ് നിർമ്മാണത്തിൽ അലംഭാവം കാട്ടിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്താണ് പാലത്തിന്റെയും സമീപന റോഡിന്റെയും നിർമ്മാണ പ്രവർത്തികൾ ടെൻഡർ ചെയ്യുന്നത്. റോഡിൻറെ മറ്റു ഭാഗങ്ങളിലെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
..........................................
നിർമ്മാണച്ചെലവ് 69 ലക്ഷം രൂപ
നിർമ്മാണ കാലാവധി 8 മാസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |