തിരുവനന്തപുരം: സർവെയും ഭൂരേഖയും വകുപ്പ് റവന്യൂ ഉദ്യോഗസ്ഥർക്കായി നടത്തുന്ന ചെയിൻ സർവെ പരീക്ഷയ്ക്ക് ഹാളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമെന്ന് സർവെ ഡയറക്ടർ ഉത്തരവ്. സാങ്കേതിക വിദ്യ ഇത്രത്തോളം വളർന്നിട്ടും കടലാസിൽ കൂട്ടിയും കിഴിച്ചും വേണമായിരുന്നു പരീക്ഷാർത്ഥികൾ പരീക്ഷയെഴുതാൻ. പരീക്ഷയ്ക്ക് കാൽക്കുലേറ്റർ അനുവദിക്കണമെന്ന് വകുപ്പിന് കിട്ടിയ നിരവധി അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം. വില്ലേജ് അസിസ്റ്റന്റായി സർവീസിൽ പ്രവേശിക്കുന്ന എല്ലാവരും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനായി ചെയിൻ സർവേ ടെസ്റ്റ് പാസാകണം. ഇല്ലെങ്കിൽ പ്രൊബേഷൻ ഡിക്ലയർ,വാർഷിക ഇൻക്രിമെന്റുകൾ,പ്രൊമോഷനുകൾ എന്നിവ കിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |