മാള: കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ബിരുദ സമർപ്പണച്ചടങ്ങും നവാഗതരായ വിദ്യാർത്ഥികൾക്ക്
സ്വീകരണവും നടന്നു. കുന്നംകുളം മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ബിരുദ സമർപ്പണം നടത്തി. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷനായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ഡോ. ജോയ് പിണിക്കപ്പറമ്പിൽ, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട്, മുൻ മാനേജർ ഫാ. ജോൺ തോട്ടാപ്പിള്ളി, ഡയറക്ടർ ഫാ. വിൽസൺ തറയിൽ, പ്രിൻസിപ്പൽ ഡോ. അൽഫോൺസ് ലിഗോറി, മുൻ
സൂപ്രണ്ട് കെ.പി. ആന്റണി, കെ.പി. ശ്രുതി, രുഗ്മ ഷാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |