SignIn
Kerala Kaumudi Online
Sunday, 20 October 2019 8.19 PM IST

കേരള യൂണി​...

kerala-university-
kerala university high court computer asistant grade2 appoinment

പ്രാക്ടി​ക്കൽ

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.കോം പ്രാക്ടി​ക്കൽ 23 മുതൽ 25 വരെ നട​ത്തും.

ആറാം സെമ​സ്റ്റർ ബി.​ടെക് (2008 സ്‌കീം) മേയ് 2019 (സ​പ്ലി​മെന്റ​റി) പരീ​ക്ഷ​യുടെ ഇൻഫർമേ​ഷൻ ടെക്‌നോ​ളജി ബ്രാഞ്ചിന്റെ പ്രാക്ടി​ക്കൽ 23, 24 തീയ​തി​ക​ളിൽ ഗവൺമെന്റ് എൻജിനി​യ​റിംഗ് കോളേ​ജ്, ബാർട്ടൺഹി​ല്ലിൽ നട​ക്കും.

ടൈംടേ​ബിൾ

2019 ഒക്‌ടോ​ബർ 4 മുതൽ ആരം​ഭി​ക്കുന്ന പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്‌കീം (പ്രൈ​വ​റ്റ്, എസ്.​ഡി.​ഇ) സെപ്റ്റം​ബർ/ഒക്‌ടോ​ബർ 2019 സപ്ലി​മെന്ററി പരീ​ക്ഷ, ഒക്‌ടോ​ബർ 9 മുതൽ ആരം​ഭി​ക്കുന്ന ബി.കോം എസ്.​ഡി.ഇ മൂന്നാം സെമ​സ്റ്റർ പരീ​ക്ഷ എന്നിവയുടെ ടൈംടേ​ബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.


വൈവാവോസി

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന ബി.​ബി.എ 2013 & 2014 ബാച്ചിന്റെ സപ്ലി​മെന്ററി വൈവാവോസി 24 ന് 10ന് സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂ​ക്കേ​ഷൻ, പാളയം കേന്ദ്ര​ത്തിൽ നട​ത്തും. വൈവ വോസി പരീ​ക്ഷയ്ക്ക് ഹാജ​രാ​കുന്ന വിദ്യാർത്ഥി​കൾ ഹാൾടി​ക്കറ്റും പ്രോജക്ട് റിപ്പോർട്ടിന്റെ കോപ്പിയും ഹാജ​രാ​ക്കണം.


പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ

23 മുതൽ ആരം​ഭി​ക്കുന്ന ബി.എ ആന്വൽ സ്‌കീം പാർട്ട് മൂന്ന് മെയിൻ, സബ്സി​ഡി​യറി, സപ്ലി​മെന്ററി പരീ​ക്ഷ​ക​ൾക്ക് യൂണി​വേ​ഴ്സിറ്റി കോളേജ്, തിരു​വ​ന​ന്ത​പുരം പരീ​ക്ഷാ​കേ​ന്ദ്ര​മായി ആവ​ശ്യ​പ്പെട്ട വിദ്യാർത്ഥി​കൾ കെ.​യു.​സി.ടി.ഇ കാര്യ​വ​ട്ടത്തും ആൾ സെയിന്റ്സ് കോളേജ് ആവ​ശ്യ​പ്പെട്ട എല്ലാ ആൺകു​ട്ടി​കളും എം.ജി കോളേജ്, തിരു​വ​ന​ന്ത​പു​രത്തും എല്ലാ പെൺകു​ട്ടി​കളും ഗവ.​വി​മൻസ് കോളേ​ജ്, തിരു​വ​ന​ന്ത​പു​ര​ത്തും മാർ ഇവാ​നി​യോസ് കോളേ​ജ്, തിരു​വ​ന​ന്ത​പു​രം, ഇക്ബാൽ കോളേ​ജ്, പെരി​ങ്ങ​മ​ല, എസ്.​എൻ കോളേ​ജ്, ചെമ്പ​ഴന്തി എന്നിവ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ എം.ജി കോളേ​ജ്, തിരു​വ​ന​ന്ത​പു​ര​ത്തും, എൻ.​എ​സ്.​എസ് കോളേ​ജ്, നീറ​മൺകര പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ ഗവ.​വി​മൻസ് കോളേ​ജ്, തിരു​വ​ന​ന്ത​പു​ര​ത്തും ഗവ.​കോ​ളേ​ജ്, നെടു​മ​ങ്ങാട് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ നാഷ​ണൽ കോളേ​ജ്, മണ​ക്കാ​ടും കെ.​എൻ.​എം. കോളേ​ജ്, കാഞ്ഞി​രം​കുളം പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ വി.​ടി.​എം.​എൻ.​എ​സ്.​എസ് കോളേജ്, ധനു​വ​ച്ച​പു​രത്തും എസ്.​എൻ കോളേ​ജ്, വർക്കല പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ എസ്.​എൻ കോളേ​ജ്, കൊല്ലത്തും എഫ്.​എം.​എൻ കോളേ​ജ്, കൊല്ലം, എസ്.​എൻ കോളേജ് ഫോർ വിമൻ, കൊല്ലം എന്നിവ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ എസ്.​എൻ കോളേ​ജ്, കൊല്ലത്തും എസ്.ഡി കോളേ​ജ്, ആല​പ്പു​ഴ, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമെൻ, ആല​പ്പു​ഴ, സെന്റ് മൈക്കിൾസ് കോളേ​ജ്, ചേർത്ത​ല, ടി.​കെ.​എം.എം നങ്ങ്യാർകു​ള​ങ്ങ​ര, ബിഷപ്പ് മൂർ കോളേ​ജ്, മാവേ​ലി​ക്കര എന്നിവ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ എസ്.​എൻ കോളേജ് ചേർത്ത​ല​യിലും പരീക്ഷ എഴു​തണം. മറ്റു പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾക്ക് മാറ്റ​മി​ല്ല. മാറ്റ​മു​ളള പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ ഓഫ്‌ലൈ​നായി അപേ​ക്ഷിച്ച വിദ്യാർത്ഥി​കൾ പുതു​ക്കിയ പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ നിന്നു ഹാൾടി​ക്കറ്റ് കൈപ്പ​റ്റണം. ഓൺലൈ​നായി അപേ​ക്ഷി​ച്ച​വർക്ക് ഹാൾടി​ക്കറ്റ് ഡൗൺലോഡ് ചെയ്തെടു​ക്കാം.

പരീ​ക്ഷാ​ഫലം

കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ഒന്നാം സെമ​സ്റ്റർ ബി.​എ​സ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻസ്, ബി.​എ​സ് സി കെമിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ കെമിസ്ട്രി (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും 26 വരെ (ബി.​എ​സ് സി കെമിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ കെമിസ്ട്രി - ഓൺലൈ​നാ​യി) അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫീസ്

ഒക്‌ടോ​ബർ 14 ന് ആരം​ഭി​ക്കുന്ന രണ്ടാം സെമ​സ്റ്റർ എം.​എ​ഫ്.എ (പെ​യിന്റിംഗ് ആൻഡ് സ്‌കൾപ്ചർ) പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 150 രൂപ പിഴ​യോടെ 28 വരെയും 400 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 1 വരെയും അപേ​ക്ഷി​ക്കാം.

സി.​ബി.​സി.​എ​സ്.​എസ് (ക​രി​യർ റിലേ​റ്റ​ഡ്) ബി.എ/ബി.​എ​സ് സി/ബി.കോം/ബി.​ബി.എ/ബി.​സി.എ/ബി.​പി.എ/ബി.​എം.​എസ്/ബി.​എ​സ്.​ഡബ്ല്യൂ/ബി.​വോക് കോഴ്സു​ക​ളുടെ മൂന്നാം സെമ​സ്റ്റർ ഒക്‌ടോ​ബർ 2019 പരീ​ക്ഷ​യ്ക്കു​ളള ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പരീ​ക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴ​യോടെ 27 വരെയും 400 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 1 വരെയും അപേ​ക്ഷി​ക്കാം.

ബാച്ചി​ലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് ടെക്‌നോ​ളജി (2014 സ്‌കീം - റഗു​ലർ, സപ്ലി​മെന്റ​റി) ആറാം സെമ​സ്റ്റർ പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ പിഴ​യോടെ 26 വരെയും 400 രൂപ പിഴ​യോടെ 28 വരെയും ഓൺലൈ​നായി അപേ​ക്ഷി​ക്കാം.


പുതു​ക്കിയ ഇന്റർവ്യൂ തീയതി

23, 26 തീയ​തി​ക​ളി​ലായി നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന ലൈബ്രറി അസി​സ്റ്റന്റ് തസ്തി​ക​യി​ലേ​ക്കു​ളള (കോൺട്രാക്ട് അടി​സ്ഥാ​ന​ത്തിൽ) ഇന്റർവ്യൂ യഥാ​ക്രമം ഒക്‌ടോ​ബർ 4, 5 തീയ​തി​ക​ളി​ലേക്ക് മാറ്റി​വച്ചു. നിർദ്ദേ​ശി​ക്ക​പ്പെ​ട്ട​വർ രാവിലെ 8.30 ന് സർവ​ക​ലാ​ശാ​ല​യിൽ ഹാജ​രാ​കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.