തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. രാവിലെ ഒമ്പതിന് ഡി.സി.സിയിൽ പ്രത്യേകം തയ്യാറാക്കുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം ചേരുന്ന അനുസ്മരണ സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഛായാചിത്രത്തിൽ പൂഷ്പാർച്ചന ഉൾപ്പെടെയുള്ള ചടങ്ങുകളും അന്നദാനം, രക്തദാനം ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |