മലപ്പുറം: മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ എസ്.പി.സി.എ (സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) മലപ്പുറം ജില്ലാ യൂണിറ്റിന്റെ മാനേജിംഗ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്നു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സൺ ആയും ജില്ലാ കളക്ടർ കോ ചെയർമാനായും ജില്ലാ പൊലീസ് മേധാവി വൈസ് ചെയർമാനായും ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ കൺവീനർ ആയും എ.ഡി.എം, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ വെറ്ററിനറി സർജൻ എന്നിവർ മാനേജിംഗ് കമ്മിറ്റിയംഗങ്ങളുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ജില്ലയിൽ നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ, അനിമൽ വെൽഫെയർ ബോർഡിൽ നിന്ന് നാമനിർദേശം ചെയ്യപ്പെടുന്നവർ, പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ എന്നിവരെ ചേർത്താണ് മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുന്നത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്നിവയാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. പരിക്കേറ്റ മൃഗങ്ങൾക്ക് പ്രത്യേക അഭയകേന്ദ്രമൊരുക്കുക, അവയെ പരിചരിക്കുക എന്നതും സംഘത്തിന്റെ ലക്ഷ്യമാണ്. കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താനും മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പരിശീലനം നൽകാനും സംഘം പ്രവർത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഡി.എം വി.ടി ഘോളി, ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ഷാജി, ഡിവൈ.എസ്പി കെ.എം.ബിജു, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |