തലപ്പുഴ: വയനാട്ടിൽ തലപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പതിനാറ് വയസുള്ള വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട മാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത നേരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചാണ് പീഡിപ്പിച്ചത്. മദ്യം കഴിക്കാൻ വിസമ്മതിച്ച കുട്ടിയെ മർദ്ദിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |