പെരുമ്പാവൂർ: 10 കിലോ കഞ്ചാവുമായി ഒഡീഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ബുധനാഴ്ച പുലർച്ചെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ ആലുവയിൽ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂർ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് പിടിയിലായത്. സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. അവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകൾ. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |