രാജ്യത്തെ ഉയർന്ന നികുതി നിരക്കുകൾ, റോഡുകളുടെ ഗുണനിലവാരം, റോഡിലെ വെള്ളക്കെട്ട് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഒരു ജാപ്പനീസ് വ്‌ളോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ഇന്ത്യയിൽ തുടരുന്നത് മൂല്യവത്താണോ?' എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിന്റെ വീഡിയോ തുടങ്ങുന്നത്.
എൻആർഐകളോട് സംസാരിച്ചതിന്റെ അനുഭവമാണ് വ്‌ളോഗർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ കണ്ടുമുട്ടുന്ന, മറ്റ് രാജ്യങ്ങളിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും എന്നോട് പറയുന്നത് ഒരേ കാര്യമാണ്. 'എനിക്ക് രക്ഷപ്പെടേണ്ടി വന്നു' എന്നാണ് അവർ പറയുന്നത്. എന്തുകൊണ്ട്? ഞാൻ ഏഷ്യയിലുടനീളം സഞ്ചരിക്കുന്നു, ഇന്ത്യ വിട്ടുപോയ ഇന്ത്യക്കാരെ ഞാൻ നിരന്തരം കണ്ടുമുട്ടുന്നു. അവർ പറയുന്നു, 'നികുതി കൂടുതലാണ്, റോഡുകൾ തകർന്നിരിക്കുന്നു, രാഷ്ട്രീയക്കാർ സമ്പന്നരാണ്, നമുക്ക് എന്ത് ലഭിക്കും?' ഒന്നുമില്ല. അവർ വലിയ സ്വപ്നങ്ങൾ കാണുന്നു, പക്ഷേ ഇന്ത്യയിൽ അല്ല.'- എന്നാണ് വ്‌ളോഗർ പറയുന്നത്.
'ഞാൻ 30 ശതമാനം നികുതി അടയ്ക്കുന്നു, ഇപ്പോഴും പവർകട്ടുണ്ട്. വൃത്തിഹീനമായ വെള്ളവുമാണ് കിട്ടുന്നത് എന്നാണ് ഒരാൾ പറഞ്ഞത്. ഞാൻ എന്തിന് ഇവിടെ തുടരണമെന്നാണ് മറ്റൊരാൾ ചോദിച്ചത്. ഇന്ത്യ ഇനി സ്വപ്നം കാണുന്നവർക്കുള്ളതല്ല അതിജീവിച്ചവർക്കുള്ളതാണ്. 'ഇന്ത്യയിലെ യുവാക്കൾക്ക് ഇങ്ങനെയാണോ തോന്നുന്നത്? ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞാൻ ഇന്ത്യൻ ജനതയെ സ്‌നേഹിക്കുന്നു, പക്ഷേ ഇതാണോ യാഥാർത്ഥ്യം, അതോ നിങ്ങളിൽ പലരും ഇന്ത്യയ്ക്ക് ഭാവിയില്ലെന്ന് വിശ്വസിക്കുന്നുണ്ടോ'- എന്നും അദ്ദേഹം ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |